കാരുണ്യം തോന്നിയിട്ട് ചെയ്യേണ്ടത്, ദൈവം ഓട്ടോപിടിച്ച് വന്ന് ഒന്നും തരില്ല": പരുമല പെരുന്നാളിൽ കൈയടി നേടി മമ്മൂട്ടിയുടെ വാക്കുകൾ

"You have to do it out of compassion, God won't come in an auto and give you anything": Mammootty's words, winning applause at the Parumala festival

പത്തനംതിട്ട: ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരും പറഞ്ഞിട്ട് ചെയ്യേണ്ട കാര്യമല്ലെന്നും സഹജീവികളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് എല്ലാവരുടെയും കടമയാണെന്നും നടൻ മമ്മൂട്ടി. പരുമല തിരുമേനിയുടെ 124-ാമത് ഓർമപ്പെരുന്നാൾ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ദൈവം കാരുണ്യവാനാണെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ദൈവം ഓട്ടോറിക്ഷ പിടിച്ച് വന്ന് ആർക്കും ഒന്നും കൊടുക്കാൻ പോകുന്നില്ല. കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നത്. അങ്ങനെ കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്‌നേഹവും ഭക്തിയും.

ദൈവം നിങ്ങളെ ഏൽപ്പിച്ച ഓരോ പൈസയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് വിനിയോഗിക്കപ്പെടുന്നത്," എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു. പരുമല ആശുപത്രിയും മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും' ചേർന്ന് നടപ്പാക്കുന്ന സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ 'സുകൃതം 2.0' പ്രഖ്യാപനവും ചടങ്ങിൽ വെച്ച് അദ്ദേഹം നിർവ്വഹിച്ചു.

Tags