ആരോഗ്യ വകുപ്പില്‍ ജോലി നേടാം; കേരള പി.എസ്.സി റിക്രൂട്ട്മെന്റ്; അപേക്ഷ ഡിസംബര്‍ 31 വരെ

psc
psc

ഉദ്യോഗാർത്ഥികള്‍ 02.01.1989 നും 01.01.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.യോഗ്യത

ആരോഗ്യ വകുപ്പിന് കീഴില്‍ റഫ്രിജറേഷൻ മെക്കാനിക് (HER) തസ്തികയിലേക്ക് കേരള പി.എസ്.സി പുതിയ റിക്രൂട്ട്മെന്റ് പുറത്തിറക്കി.ആകെയുള്ള ഒരു ഒഴിവിലേക്കാണ് നിയമനം. താല്‍പര്യമുള്ളവർ പി.എസ്.സി വെബ്സൈറ്റ് മുഖാന്തിരം അപേക്ഷ പൂർത്തിയാക്കണം.

അവസാന തീയതി: ഡിസംബർ 31

തസ്തികയും ഒഴിവുകളും

tRootC1469263">

ആരോഗ്യ വകുപ്പില്‍ റഫ്രിജറേഷൻ മെക്കാനിക്. ആകെ ഒഴിവുകള്‍ 01.

കാറ്റഗറി നമ്ബർ: 457/2025

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,600 രൂപമുതല്‍ 75,400 രൂപവരെ ശമ്ബളമായി ലഭിക്കും.

പ്രായപരിധി

19 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികള്‍ 02.01.1989 നും 01.01.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റു പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.യോഗ്യത

എസ്.എസ്സ്.എല്‍.സി വിജയിച്ചിരിക്കണം.

കേരള സർക്കാറിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റും ഏതെങ്കിലും സർക്കാർ/അർദ്ധ സർക്കാർ/ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളുടെയും എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ മൂന്ന് വർഷത്തില്‍ കുറയാത്ത പരിചയവും

അല്ലെങ്കില്‍ സർക്കാരില്‍ നിന്നും ലഭിച്ച മെക്കാനിക്ക്-റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ്

അല്ലെങ്കില്‍ നാഷണല്‍ അപ്രൻറീസ്ഷിപ്പ് സർട്ടിഫിക്കറ്റ് കൂടാതെ, ഏതെങ്കിലും സർക്കാർ/അർദ്ധ സർക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും റഫ്രിജറേറ്ററുകളുടെയും എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ അഞ്ച് വർഷത്തെ പരിചയവും ഉള്ളവരായിരിക്കണം.

പ്രൊബേഷൻ

നിയമിക്കപ്പെടുന്നവർ ജോലിയില്‍ പ്രവേശിക്കുന്ന തീയതി മുതല്‍ തുടർച്ചയായ മൂന്ന് വർഷക്കാല സേവനത്തിനിടയില്‍ ആകെ രണ്ടു വർഷം
പ്രൊബേഷനില്‍ ആയിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/

Tags