ഒരു കോടി പന്തയം വെക്കാം; പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പി സി ജോര്‍ജ്

India did not gain independence due to Gandhiji's generosity; PC George insults the Father of the Nation

കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും എന്ന് പി സി ജോര്‍ജ്. ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയ്യാറാണെന്നും പാലായില്‍ ഷോണ്‍ ജോര്‍ജ് ജയിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു. കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. ആര്‍ക്കെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാന്‍ തയ്യാറാണ്. പാലായില്‍ ഷോണ്‍ ജോര്‍ജ് ജയിക്കും. കേരള നിയമസഭയില്‍ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ് ചന്ദ്രശേഖര്‍ മികച്ച നേതാവാണ്. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുക. യുഡിഎഫ് ഏറ്റവും കൂടുതല്‍ സീറ്റ് നേടും. എല്‍ഡിഎഫ് തീരെ മോശം ആകില്ല. 11സീറ്റില്‍ എന്‍ഡിഎ ജയിക്കും. കേരളത്തിന് പുറത്ത് സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവര്‍ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Tags