വെന്തുരുകി സംസ്ഥാനം ; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

heat
heat

ഉയർന്ന താപനില മുന്നറിയിപ്പ് ആണ് സംസ്ഥാനത്ത്  കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അലേർട്ട്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ താപനില 37°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

tRootC1469263">

Tags