ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തിൽ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭാ ബസിൽ താൽക്കാലിക ഡ്രൈവറായി നിയമനം
തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി വഴിയില്‍ തര്‍ക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടമായ കെഎസ്ആര്‍ടിസിയിലെ താൽക്കാലിക ഡ്രൈവറായിരുന്ന യദുവിന് നിയമനം നല്‍കി യുഡിഎഫ് സര്‍ക്കാര്‍.
നിയമസഭയിലെ ബസിലാണ് താല്‍ക്കാലിക നിയമനം നല്‍കിയത്. ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നല്‍കുകയായിരുന്നു. ഇന്നലെ മുതല്‍ യദു ജോലിയില്‍ പ്രവേശിച്ചു.
2024 ഏപ്രില്‍ 27-നാണ് കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച സംഭവം നടക്കുന്നത്. തിരുവനന്തപുരം പാളയത്ത് വെച്ച് രാത്രിയില്‍ മേയർ ആര്യയും ഭർത്താവ് സച്ചിൻ ദേവ് എംഎല്‍എയും സഞ്ചരിച്ച സ്വകാര്യ കാർ കുറുകെയിട്ട് കെഎസ്‌ആർടിസി ബസ് തടയുകയും, തുടർന്ന് ഡ്രൈവർ യദുവുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയുമായിരുന്നു.
.jpg)

