സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം ജൂൺ ഒന്നിന് ഒന്നിലേക്ക് എഴുത്തുപരീക്ഷ പാടില്ല
Apr 17, 2026, 10:48 IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കും. ഒന്നാംക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷയോ തലവരി പണമോ വാങ്ങാൻപാടില്ല. ഒന്നാംക്ലാസ് പ്രവേശനം മേയ് 22 മുതൽ നടക്കും. അൺ എയ്ഡഡ് സ്കൂളുകൾക്കും ഇത് ബാധകമാണ്.
പി.ടി.എ. ഫണ്ട് സംബന്ധിച്ച് സർക്കാർനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. ഡി.ഡി., ഡി.ഇ.ഒ., എ.ഇ.ഒ., പ്രിൻസിപ്പൽ തുടങ്ങിയവരുടെ യോഗം ഏപ്രിൽ 27-ന് ഓൺലൈനായി നടക്കും.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക് യൂണിഫോമും പാഠപുസ്തകവും സൗജന്യമാണ്.
.jpg)

