സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍

Communism remains only as an idea in the world today: N.S. Madhavan

യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എന്‍ എസ് മാധവന്‍ എക്‌സിലൂടെ പ്രവചിക്കുന്നു.

സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. 75 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എന്‍ എസ് മാധവന്‍ എക്‌സിലൂടെ പ്രവചിക്കുന്നു.


പശ്ചിമ ബംഗാളിന്റെ രണ്ടാം ഘട്ടത്തിന് ശേഷം എക്‌സിറ്റ് പോളുകള്‍ പുറത്തുവരുമെന്നും അതിനുമുന്‍പ് ഇതാ എന്റെ പ്രവചനം എന്നും കുറിച്ചുമാണ് അദ്ദേഹം തന്റെ പ്രവചനം പുറത്തുവിട്ടത്. ജില്ല തിരിച്ചുള്ള പ്രവചനമാണ് വന്നിരിക്കുന്നത്. മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരും. കണ്ണൂര്‍, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും. വയനാട് യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഇഞ്ചോടിഞ്ച് മത്സരം, എന്നിങ്ങനെയാണ് പ്രവചനം. ബിജെപിയാകട്ടെ അദ്ദേഹത്തിന്റെ പ്രവചന ചിത്രത്തിലേ ഇല്ല. മാത്രമല്ല, മൂന്ന് സീറ്റുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറാമെന്നും പറയുന്നു.

Tags