ശരീരത്തില്‍ മുറിവുകള്‍, സ്വര്‍ണമാല കാണാനില്ല; കാസർഗോഡ് വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Updated: Jan 15, 2026, 15:21 IST
മുഖത്തും കഴുത്തിലും മുറിവുകള്‍ ഉണ്ടെന്നു ബന്ധുക്കള്‍ പറയുന്നു.
കാസർഗോഡ്: ബദിയടുക്ക മൗവ്വാറില്‍ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൗവ്വാർ സ്വദേശി പുഷ്പാവതി ( 65 ) ആണ് മരിച്ചത്.ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. കഴുത്തിലെ സ്വർണമാല കാണാനില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് പുഷ്പാവതി താമസിക്കുന്നത്.
tRootC1469263">ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് പുഷ്പാവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുഷ്പാവതിയുടെ സഹോദരിയുടെ മകള്‍ ബെംഗളൂരുവില്‍ നിന്നും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ല.
ഇതോടെ അവർ അയല്‍വാസികളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജനാല വഴി നോക്കിയപ്പോഴാണ് പുഷ്പാവതിയെ നിലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മുഖത്തും കഴുത്തിലും മുറിവുകള്‍ ഉണ്ടെന്നു ബന്ധുക്കള്‍ പറയുന്നു.
.jpg)


