ഒറ്റപ്പാലത്ത് മൂന്നരവയസ്സുകാരിയുടെ കണ്ണിൽനിന്ന് മൂന്ന് സെന്റീമീറ്റർ വലുപ്പമുള്ള വിരയെ നീക്കി

A three-centimeter-sized worm was removed from the eye of a three-and-a-half-year-old girl in Ottapalam.

ഒറ്റപ്പാലം: പാലക്കാട് മൂന്നരവയസ്സുകാരിയുടെ കണ്ണിൽനിന്ന് വിരയെ പുറത്തെടുത്തു. ഒറ്റപ്പാലം താലൂക്കാശുപത്രിയിലെ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിലാണ് മൂന്ന് സെന്റീമീറ്റർ നീളമുള്ള ഡയറോഫിലേറിയ എന്ന വിരയെ നീക്കംചെയ്തത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ പെൺകുട്ടിയുടെ കണ്ണിലാണ് കാഴ്ചശക്തിയെപ്പോലും ബാധിക്കാവുന്ന വിര കണ്ടെത്തിയത്.

tRootC1469263">

താലൂക്കാശുപത്രിയുടെ ഒപിയിൽ കണ്ണ് വല്ലാതെ ചുവക്കുന്ന പ്രശ്‌നവുമായാണ് പെൺകുട്ടിയും രക്ഷിതാവുമെത്തിയിരുന്നത്. ഡോക്ടർമാരായ എം. അണിമയും ടി.വി. സിത്താരയും ചേർന്ന് കുട്ടിയെ വിശദ പരിശോധനയ്ക്ക് വിധേയയാക്കി. കണ്ണിന്റെ പുറംപാളിയിൽ (കൺജക്റ്റൈവ) ചലിക്കുന്ന സ്ഥിതിയിലായിരുന്നു വിര. തുടർന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയനടത്തി വിരയെ പുറത്തെടുത്തു.

സാധാരണ ഭക്ഷണത്തിലൂടെയും കൊതുകിലൂടെയുമാണ് ഇവ ശരീരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. കണ്ണിലായതുകൊണ്ട് പെട്ടെന്ന് കണ്ടെത്താനായെങ്കിലും കുട്ടിയുടെ കണ്ണിൽനിന്ന് വിരയെ നീക്കുകയെന്നത് ശ്രമകരമായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു. ഇവ ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും സഞ്ചരിക്കും. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായെന്ന് ഒറ്റപ്പാലം താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഷിജിൻജോൺ ആളൂർ പറഞ്ഞു.

Tags