കായികമേളയിലെ പുഴു വിവാദം: അധ്യാപകൻ ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ടത് സിസിടിവി ദൃശ്യങ്ങളിലില്ല

D

നിലവില്‍ അധ്യാപകന്‍ പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ പുഴു വിവാദത്തില്‍ അധ്യാപകനായ ജിജോ ജെയിംസ് ഭക്ഷണത്തില്‍ പുഴുവിനെ കൊണ്ടിടുന്നത് കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പൂര്‍ണമായും പരിശോധിച്ചെന്നും ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നുമാണ് പൊലീസ് പറയുന്നത്.ഭക്ഷണത്തില്‍ പുഴു എങ്ങനെ എത്തിയെന്നത് സ്ഥിരീകരിക്കാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

നിലവില്‍ അധ്യാപകന്‍ പുഴുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന വകുപ്പ് മാത്രം ഉള്‍പ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതേസമയം കായികമേളയിലെ പ്രശ്‌നം സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നത് ഗുരുതര കുറ്റകൃത്യമാണെന്ന് കോടതിയെ അറിയിക്കാനാണ് പോലീസ് തയ്യാറെടുക്കുന്നത്.

 

Tags