ലോക മാരിടൈം ദിനാഘോഷം 24 ന് കൊച്ചിയിൽ; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

VD Satheesan government sets record in personnel staff appointments; Chief Minister leads with 31, followed by K Muraleedharan and N Shamsuddin

 സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലോക മാരിടൈം ദിനാഘോഷം സെപ്റ്റംബർ 24 വ്യാഴാഴ്ച കൊച്ചിയിൽ നടക്കും.  ലെ മെറിഡിയനിൽ  വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം  മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.  സർക്കാർ പ്രഖ്യാപിച്ച  ഇന്റർനാഷണൽ മാരിടൈം മ്യൂസിയം ആൻഡ് ഓഷ്യനേറിയം പദ്ധതിയുടെ സമീപനരേഖയുടെയും ലോഗോയുടെയും പ്രകാശനം മുഖ്യമന്ത്രി നിർവഹിക്കും.

കേരള മാരിടൈം ബോർഡ്, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പുരാവസ്തു- ഫിഷറീസ് വകുപ്പുകളും കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചും പരിപാടിയിൽ പങ്കാളികളാകും. 

മത്സ്യബന്ധന, സാമൂഹികനീതി വകുപ്പ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ അധ്യക്ഷനാകുന്ന ചടങ്ങിൽ  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  റോജി എം. ജോൺ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, ഹൈബി ഈഡൻ എം.പി, തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. കേൽക്കർ,  കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  ജെറോമിക് ജോർജ്, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, നാവികസേന-കോസ്റ്റ് ഗാർഡ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 

രാവിലെ 8 ന് ആരംഭിക്കുന്ന ദിനാഘോഷ പരിപാടിയിൽ  കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല  വൈസ് ചാൻസലർ പ്രൊഫ. ഡോ. ബിജുകുമാർ മാരിടൈം എക്സിബിഷനും ഹെറിറ്റേജ് മ്യൂസിയം ഏരിയയും ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്ന

എക്സിബിഷനിൽ റോമൻ കാലഘട്ടം മുതലുള്ള സമുദ്രവ്യാപാര ചരിത്രം, പട്ടണം ഖനന വസ്തുക്കൾ, മ്യൂസിയം-ഓഷ്യനേറിയം ആശയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഏഴ് പ്രത്യേക സോണുകൾ ഉണ്ടാകും.   മാരിടൈം ഈസ് മൈ ഫ്യൂച്ചർ, മാരിടൈം ഹെറിറ്റേജ് ആൻഡ് ദ മ്യൂസിയം, ബ്ലൂ ഇക്കോണമി, ഓഷ്യനേറിയം ആൻഡ് ഹോളിസ്റ്റിക് ടൂറിസം വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകൾ നടക്കും.

Tags