ലോകകപ്പ് : ഫ്ലെക്സുകളും ബാനറുകളും വൈദ്യുതി ലൈനുകള്‍ക്ക് സമീപം സ്ഥാപിക്കരുത്, മുന്നറിയിപ്പ്

FLEX

ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തുള്ള കെഎസ്‌ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു.

തിരുവനന്തപുരം: 2026ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആരാധകർക്ക് മുന്നറിയിപ്പുമായി കെഎസ്‌ഇബി.
ആരാധകർ ഇഷ്ട ടീമുകളുടെ ഫ്ലെക്സുകള്‍, ബാനറുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ പാതകള്‍ക്ക് കുറുകെയും വൈദ്യുതി ലൈനുകള്‍ക്ക് സമീപവും സ്ഥാപിക്കുന്നത് അപകടകരമാണെന്നാണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്.

കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനുകളുമായി സമ്പർക്കമുണ്ടായാല്‍ ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമാകും. ശക്തമായ കാറ്റിലും മഴയിലും ഇത്തരം ബാനറുകളും കൊടിതോരണങ്ങളും വൈദ്യുതി ലൈനുകളിലേക്ക് പതിക്കുന്നതിലൂടെ വൈദ്യുതി തടസമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കാനും സാദ്ധ്യത ഏറെയാണെന്നും മുന്നറിയിപ്പുണ്ട്.

ജനങ്ങള്‍ തികഞ്ഞ ജാഗ്രത പുലർത്തണമെന്നും ഏതെങ്കിലും തരത്തിലുള്ള വൈദ്യുതി അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ സമീപത്തുള്ള കെഎസ്‌ഇബി സെക്ഷൻ ഓഫീസിലോ 9496010101 എന്ന എമർജൻസി നമ്പരിലോ അറിയിക്കണമെന്നും കെഎസ്‌ഇബി അഭ്യര്‍ത്ഥിച്ചു.

Tags