വയനാട് തുരങ്കപാത ആരംഭ പ്രദേശമായ ആനക്കാംപൊയിലില്‍ നിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചു

Workers have been relocated from Anakampoyil, the starting point of the Wayanad tunnel.

വയനാട് : തുരങ്ക പാതയുടെ ആരംഭ പ്രദേശമായ കോഴിക്കോട് ആനാക്കാംപൊയിൽ ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ മാറ്റി പാർപ്പിച്ചു. സുരക്ഷാ മുന്കരുതലിന്റെ ഭാഗമായിട്ടാണ് നടപടി. താത്കാലിക ക്യാമ്പായ മുത്തപ്പൻ പുഴയിലെ സെന്റ്‌ സെബാസ്റ്റ്യൻ എൽ പി സ്കൂളിലേക്കാണ് തൊഴിലാളികളെ മാറ്റിയത്. തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ നിർദേശത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. എന്നാൽ പദ്ധതി പ്രേദേശത്ത് യാതൊരു സുരക്ഷാ പ്രശനങ്ങളും ഇല്ലാ എന്ന് തുരങ്ക പാതാ നിർമാണ കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു.

അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണം ആറായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതിപക്ഷനേതാവ് പിണറായി വിജയൻ ദുരന്തസ്ഥലം സന്ദർശിച്ചു.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ തുരങ്കനിർമാണ പ്രവൃത്തികൾ തത്കാലം നിർത്തിവച്ചിരിക്കുകയാണ്. വിശദമായ പരിശോധനകൾക്ക് ശേഷമേ നിർമാണം പുനഃ രാരംഭിക്കൂവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Tags