ഹൈക്കോടതി ഹാളില്‍ മരപ്പട്ടി മൂത്രം ഒഴിച്ചു; കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു

highcourt

കോടതി ഹാള്‍ വൃത്തിയാക്കിയശേഷം വീണ്ടും കേസുകള്‍ പരിഗണിക്കും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ഹർജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിർത്തിവെച്ചു.രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. കോടതി ഹാളില്‍ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അടിയന്തര ഹർജികള്‍ പരിഗണിച്ചശേഷം കോടതി പിരിഞ്ഞത്.

കോടതി ഹാളില്‍ ഇന്നലെ രാത്രി മരപ്പട്ടി കയറി മൂത്രമൊഴിച്ചിരുന്നു. ഇന്ന് രാവിലെ കോടതി തുടങ്ങിയതോടെയാണ് ദുർഗന്ധം അനുഭവപ്പെട്ടത്. തുടർന്ന് അത്യാവശ്യമുള്ള കേസുകള്‍ പരിഗണിച്ചശേഷം കോടതി നടപടികള്‍ നിർത്തിവെച്ചു. കോടതി ഹാള്‍ വൃത്തിയാക്കിയശേഷം വീണ്ടും കേസുകള്‍ പരിഗണിക്കും

Tags