തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങള്‍ കുറക്കാന്‍ ഇന്റേണല്‍ കമ്മറ്റികള്‍ ശക്തമാകണം; വനിതാ കമ്മീഷന്‍

Kerala Women Commission
Kerala Women Commission

കാസർകോട് :തൊഴിലിടങ്ങളിലെ സ്ത്രീ പ്രശ്നങ്ങള്‍ സംബന്ധിച്ച് വനിതാ കമ്മീഷന് ലഭിച്ച് വരുന്ന പരാതികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് 14 ജില്ലകളിലും ശില്പശാലകള്‍ സംഘടിപ്പിക്കുന്നതെന്നും സ്ഥാപനങ്ങളില്‍ പോഷ് ആക്ട് 2013ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഇന്റേണല്‍ കമ്മറ്റികളും കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്നും കേരള സംസ്ഥാന വനിതാകമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പോഷ് ആക്ട് 2013 മായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മറ്റി അംഗങ്ങള്‍ക്ക് കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷന്‍ അംഗം.

tRootC1469263">

പബ്ലിക് ഹിയറിങ്ങുകളിലൂടെ കമ്മീഷന് വളരെ ഫലവത്തായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമാ, സീരിയല്‍ മേഖലകളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കമ്മിഷന്റെ ഇടപെടലിലൂടെ കഴിഞ്ഞിട്ടുണ്ട് എന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. സ്ത്രീ പക്ഷ നിയമങ്ങളെ കൂടുതല്‍ പരിച്ചയപെടുത്തുന്നതിനായി നിയങ്ങള്‍ സംബന്ധിച്ച് സെമിനാറുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. വിദ്യാലയങ്ങളും കലാലയങ്ങളിലും കലാലയ ജ്യോതി പോലുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മീഷന്‍ നടത്തി വരുന്നുണ്ട്. പ്ലാന്റേഷനുകളിലും തീരമേഖലയിലും  പട്ടികവര്‍ഗ്ഗ മേഖലയിലും വനിതാകമ്മീഷന്‍ രണ്ട് ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ച് അവിടങ്ങളിലം പ്രശ്നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറില്‍ നല്‍കി വരികയാണ്. പ്രീ,പോസ്റ്റ് മാരിറ്റല്‍ ട്രെയ്‌നിങ്ങുകള്‍ നടത്തി വരുന്നുണ്ട് വനിതാ കമ്മീഷന്‍ അംഗം പോഷ് ആക്ട് നിലവില്‍ വരുന്നതിന്റെ ചരിത്ര പശ്ചാത്തലവും വിവരിച്ചു.

സ്ഥാപനങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന് സ്ത്രീകള്‍ക്ക് 2013ല്‍ ലഭിച്ച നിയമമാണ് പോഷ് ആക്ട് എന്ന് വിഷയം അവതരിപ്പിച്ച് അഡ്വ. പി.എം ആതിര പറഞ്ഞു. ഓഫീസുകളില്‍ പരാതികള്‍ വരുന്നില്ല എന്നാല്‍ പരാതികള്‍ ഇല്ല എന്ന് അര്‍ത്ഥമില്ലെന്നും ഇന്റേണല്‍ കമ്മറ്റികള്‍ കൂടുതല്‍ സക്രിയമാവുകയും ഇവിടെ നീതി ലഭിക്കുമെന്ന് ഉറപ്പാവുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ പരാതികളുമായി മുന്നോട്ട് വരുമെന്നും അവര്‍ പറഞ്ഞു. സിനിമാ മേഖലയില്‍ ഇന്റേണല്‍ കമ്മറ്റികള്‍ ആരംഭിക്കുന്നതിന് നിയമ നടപടികളുമായി നടത്തിയ അനുഭവവും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങിയ കാലത്തെ സംഭവ വികാസങ്ങളും അവര്‍ വിവരിച്ചു. ഏതെല്ലാം വിഷയങ്ങള്‍ പോഷ് ആക്ടിന്റെ പരിധിയില്‍ വരുന്നുണ്ട്, ഒരു പരാതി ലഭിച്ചാല്‍ അതിനെ എങ്ങിനെ കൈകാര്യം ചെയ്യാണം, ഏതെല്ലാം ശിക്ഷകളാണ് പോഷ് ആക്ടിന്റെ ഭാഗമായി പറയുന്നത് തുടങ്ങി വിവിധ വിഷയങ്ങള്‍  അവതരിപ്പിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളിലെ ഇന്റേണല്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം. ആശാലത ചര്‍ച്ച നയിച്ചു. 

ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എല്‍. ഷീബ സംസാരിച്ചു. കേരള വനിതാ കമ്മീഷന്‍ പബ്ലിക് റിഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. വിവിധ വകുപ്പുകളിലെ ഇന്റേണല്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍മാരും അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. എം. ആശാലത ചര്‍ച്ച നയിച്ചു. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ എല്‍. ഷീബ സംസാരിച്ചു. കേരള വനിതാ കമ്മീഷന്‍ പബ്ലിക് റിഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

Tags