പൊതു ഇടങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കും; വനിതാ കമ്മീഷൻ

Kerala Women Commission
Kerala Women Commission

കാസർ​ഗോട് :  പൊതു ഇടങ്ങളിലെ‌ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വനിതാ കമ്മീഷൻ നേതൃത്വത്തിൽ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് കേരള വനിതാ കമ്മീഷൻ അംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. കാസർകോട് ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ തല അദാലത്തിൽ പരാതി കേട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ഇതിനു മുന്നോടിയായി പ്രശ്നങ്ങൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനുവരി മുതൽ സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അഡ്വ. പി കുഞ്ഞായിഷ പറഞ്ഞു.
 
 സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റവും അതിക്രമവും തടയുന്നതിന് യാത്ര വേളകളിലും തൊഴിലിടങ്ങളിലും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്നും പി കുഞ്ഞായിഷ പറഞ്ഞു. പൊതു ഇടങ്ങളിൽ സ്ത്രീകൾ ധൈര്യപൂർവ്വം ഇടപെടുന്നത് തടയുക, തുല്യത നടത്തിവരുന്നത് തടയുക, ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുന്നത് തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി അരാജകത്വ ശക്തികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അടക്കം സ്ത്രീകളെ കുറ്റക്കാരായി ചിത്രീകരിക്കുന്നു. നിയമപരമായ ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർ സാങ്കേതിക കാര്യങ്ങളിൽ പഴുതുകൾ കാരണം രക്ഷപ്പെടുന്നു. ഇത്തരം പ്രവണതകളെ പ്രതിരോധിക്കണമെന്നും അവർ പറഞ്ഞു.

tRootC1469263">

പൊതു ഇടങ്ങളിൽ ശൗചാലയങ്ങളുടെ പരിമിതികൾ അടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പി കുഞ്ഞായിഷ പറഞ്ഞു.
  സാമ്പത്തിക വിഷയങ്ങൾ, വിവാഹ വാഗ്ദാനം ചെയ്തുള്ള ചൂഷണം, വിവാഹേതര ബന്ധങ്ങൾ വഴി തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ 37 പരാതികളാണ് അദാലത്തിൽ വനിതാ കമ്മീഷൻ അംഗം കേട്ടത്. ഇതിൽ ഏഴു പരാതികൾ തീർപ്പാക്കിയിട്ടുണ്ട്. അഞ്ചു പരാതികളിൽ പോലീസിന്റെയും മൂന്ന് പരാതികളിൽ ജാഗ്രത സമിതിയുടെയും  റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു കേസ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കൈമാറി. പുതിയൊരു പരാതി കൂടി അദാലത്തിൽ ലഭിച്ചു. 21 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അഡ്വക്കേറ്റ് എം ഇന്ദിരാവതി, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സുപ്രണ്ട് ഉത്തംദാസ്,കാസർകോട് വനിതാ സെൽ സബ് ഇൻസ്‌പെക്ടർ എം വി ശരണ്യ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ വി ചന്ദ്രിക എന്നിവർ പങ്കെടുത്തു.

Tags