ഭാര്യ-ഭർതൃബന്ധം കരുത്തുറ്റതാക്കാൻ വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കണം: വനിതാ കമ്മീഷൻ

Kerala Women Commission

പാലക്കാട് : ഭാര്യ-ഭർതൃബന്ധം  കരുത്തുറ്റതാക്കാ9 വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കണമെന്ന് വനിതാ കമ്മീഷൻ. വിവാഹാനന്തരവും ദമ്പതികൾ കൗൺസിലിങിന് വിധേയമാകുന്നത് ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ കുറയ്ക്കുമെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വനിത കമ്മീഷൻ അംഗങ്ങളായ വി ആർ മഹിളാമണി, പി കുഞ്ഞായിഷ എന്നിവരുടെ നേതൃത്വത്തിൽ സിറ്റിങ് നടത്തി. 

ആകെ 33 പരാതികൾ ലഭിച്ചു. അഞ്ച് പരാതികൾ തീർപ്പാക്കി. 28 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. ഗാർഹിക പീഡനം, അതിർത്തിതർക്കം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. വനിതാ സെൽ എസ് ഐ പി ധനലക്ഷ്മി, സി പി ഒ കെ വിജില തുടങ്ങിയവർ പങ്കെടുത്തു.

Tags