സ്ത്രീ സുരക്ഷാ പദ്ധതി: രണ്ടാഴ്ചക്കിടെ 10 ലക്ഷത്തിലധികം അപേക്ഷകൾ

money

എൽഡിഎഫ് സർക്കാർ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി  ആരംഭിച്ച ‘സ്ത്രീ സുരക്ഷാ’ പദ്ധതിയിലേക്ക് വെറും രണ്ടാഴ്ച കൊണ്ട് ലഭിച്ചത് 10 ലക്ഷത്തിലധികം അപേക്ഷകളാണ്. മറ്റ് ക്ഷേമ പെൻഷനുകളൊന്നും ലഭിക്കാത്ത 35-നും 60-നും ഇടയിൽ പ്രായമുള്ള നിർധനരായ സ്ത്രീകൾക്കും, ട്രാൻസ് വുമൺ വിഭാഗക്കാർക്കും പ്രതിമാസം 1000 രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി.

tRootC1469263">

സാമ്പത്തിക സുരക്ഷിതത്വം ആവശ്യമുള്ളവർക്ക് വലിയൊരു ആശ്വാസമാകുന്ന ഈ പദ്ധതി, സ്ത്രീ ശാക്തീകരണത്തിലും സാമൂഹിക നീതിയിലും സർക്കാർ നൽകുന്ന കരുതലിന്റെ തെളിവാണ്. അർഹരായവരെ ചേർത്തുപിടിക്കാനുള്ള ഈ ശ്രമത്തിന് ലഭിച്ച വമ്പിച്ച ജനപിന്തുണയാണിത്.

അപേക്ഷിക്കേണ്ടത് ഇങ്ങനെ

തദ്ദേശ ഭരണ വകുപ്പിന്റെ കെ-സ്മാർട്ട് വെബ്സൈറ്റ് വഴി തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ്‌ അപേക്ഷകൾ നൽകേണ്ടത്. വെബ്സൈറ്റ്: ksmart.lsgkerala.gov.in​

ആവശ്യമുള്ള രേഖകൾ

    പ്രായം തെളിയിക്കുന്ന രേഖ (ജനന സർട്ടിഫിക്കറ്റ്/ സ്കൂൾ സർട്ടിഫിക്കറ്റ്/ ലൈസൻസ്/ പാസ്പോർട്ട്/ മെഡിക്കൽ സർട്ടിഫിക്കറ്റ്)
    ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ഐഎഫ്‌എസ്‌സി കോഡ് സഹിതം)
    ആധാർ കാർഡ്
    സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന
 

Tags