മഞ്ചേരിയിൽ അന്ധവിശ്വാസത്തിന്റെ മറവിൽ ചൂഷണം: വനിത കമ്മീഷൻ റിപ്പോർട്ട് തേടി

Kerala Women Commission
Kerala Women Commission

മലപ്പുറം മഞ്ചേരിയിൽ വീട് കേന്ദ്രീകരിച്ച്  അന്ധവിശ്വാസത്തിന്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നതായ പരാതിയിൽ കേരള വനിതാ കമ്മീഷൻ  റിപ്പോർട്ട് തേടി. മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടന നൽകിയ പരാതിയിൻമേലാണ്  മഞ്ചേരി പോലീസ്, മലപ്പുറം ജില്ല വനിത പ്രൊട്ടക്ഷൻ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി സതീദേവി ആവശ്യപ്പെട്ടത്.

Tags