'സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയിട്ടില്ല, ഇസ്ലാമില്‍ അങ്ങനെ പറഞ്ഞിട്ടില്ല'; വിശദീകരണവുമായി കാന്തപുരം
കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നു.
വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി സമസ്ത എപി വിഭാഗം നേതാവ് എപി അബൂബക്കര്‍ കാന്തപുരം രംഗത്ത്. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ക്ക് മാത്രമായി മദ്രസയും സ്‌കൂളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ധാരാളം സ്ഥാപനങ്ങള്‍ നടത്തുന്നു. ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് വേറെയും ആണ്‍കുട്ടികള്‍ക്ക് വേറെയുമായി സ്ഥാപനങ്ങള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അനാഥരായ പെണ്‍കുട്ടികളെയും സംരക്ഷിക്കുകയും ഭക്ഷണവും വസ്ത്രവും മരുന്നും സൗജന്യമായി കൊടുക്കുന്നു. സ്ത്രീകളെ കുഴിച്ചുമൂടണമെന്ന് പറയുന്നവരല്ല ഞങ്ങളാരും. സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനം നല്‍കി എന്ന് പറയുന്നത് ശരിയല്ലെന്നും ഇസ്ലാം അങ്ങനെ പറയുന്നില്ലെന്നും നിരവധി സ്ത്രീകള്‍ക്കാണ് വിദ്യാഭ്യാസവും അവസരങ്ങളും നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ ജില്ലാ മീലാദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
.jpg)

