അതിരപ്പിള്ളി വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ

google news
athira

തൃശൂർ : അതിരപ്പിള്ളി വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ . കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്നു ആതിര.

ഏപ്രിൽ 29നാണ് ആതിരയെ കാണാതാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഖിലിനൊപ്പം ആതിര കാറിൽ കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

വെറ്റിലപ്പാറ ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. ആതിരയുടെ സ്വർണം ഉൾപ്പെടെ ഇയാൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതുൾപ്പെടെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Tags