പരാതി നല്‍കാനെത്തിയ യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, വഴങ്ങിയില്ലെങ്കില്‍ ലഹരികേസില്‍ പെടുത്തുമെന്ന് ഭീഷണി ; പൊലീസുകാരനെതിരെ കേസ്
May 10, 2026, 13:01 IST
കേസെടുത്തതിനു പിന്നാലെ പൊലീസുകാരന്‍ ഒളിവില്‍ പോയി
എറണാകുളത്ത് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസ്. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ്. പരാതിയുമായെത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്.
കേസെടുത്തതിനു പിന്നാലെ പൊലീസുകാരന്‍ ഒളിവില്‍ പോയി. ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ ലഹരി കേസില്‍ പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതി.
.jpg)

