രണ്ടാം മാസമാണ് ഗര്‍ഭഛിദ്രം നടത്തിയത്, യുവതിയ്ക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാരുടെ മൊഴി ; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍

'She was forced to take the pill after Rahul threatened her over a video call, and Rahul has misbehaved with other girls too'; Survivor's crucial statement

ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു.

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിയില്‍ ഗുരുതര ആരോപണവുമായി യുവതി. രണ്ടാം മാസത്തിലാണ് ഗര്‍ഭഛിദ്രം നടത്തിയത്. പരാതിയില്‍ പൊലീസ് ആശുപത്രി രേഖകള്‍ പരിശോധിച്ചു. ഗര്‍ഭഛിദ്രത്തിനായി യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ഗര്‍ഭഛിദ്രത്തിന് ശേഷം യുവതി മാനസികമായി തളര്‍ന്നു. വൈദ്യപരിശോധനയുടെ രേഖകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. 

tRootC1469263">

മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. ശേഷം?ഗുരുതര രക്തസ്രാവമുണ്ടായെന്നും ചികിത്സാ രേഖകള്‍ പറയുന്നു. രണ്ട് മരുന്നുകളാണ് യുവതിക്ക് നല്‍കിയത്. രക്തസ്രാവത്തിന് ശേഷം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. യുവതിയുടെ പരാതിക്ക് പിന്നാലെ മുങ്ങിയ രാഹുലും സഹായി ജോബിന്‍ ജോസഫും ഇപ്പോഴും ഒളിവില്‍ തന്നെയാണ്. അതിനിടെ യുവതിക്ക് പൊലീസ് സംരക്ഷണമൊരുക്കി.

Tags