പ്രണയത്തിന് മക്കള്‍ എതിര് ; കൈവരിക്ക് മുകളിലേക്ക് കയറാനാകാതെ പലതവണ റോഡിൽ വീണു ; മദ്യലഹരിയിൽ പാലത്തിൽനിന്ന് ചാടാൻ ശ്രമിച്ച് അറുപതുകാരി
തടിച്ച ശരീരപ്രകൃതമുളള ഇവര്‍ക്ക് കൈവരിമറികടന്ന് ആറ്റിലേക്ക് ചാടാന്‍ ആദ്യ ശ്രമത്തില്‍ കഴിഞ്ഞിരുന്നില്ല. ശ്രമം തുടരുന്നതിനിടെയാണ് മത്തായി എത്തുന്നത്. വിവരം അറിഞ്ഞ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷും രണ്ട് വനിതാ സഹപ്രവര്‍ത്തകരും എത്തി. കൈവരിയില്‍ നിന്ന് റോഡിലേക്ക് വീണ് മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു സ്ത്രീ. മദ്യത്തിന്റെ മണം പരത്തിനിന്ന ഇവരെ അനുനയിപ്പിക്കാന്‍ പ്രസിഡന്റ് പലവട്ടം ശ്രമിച്ചു.
തിരുവല്ല : സ്‌മോളാണോ ലാര്‍ജാണോ അറുപതുകാരിയെ മത്തുപിടിപ്പിച്ചതെന്ന് വ്യക്തമല്ല. പെരുപ്പ് മൂത്തപ്പോള്‍ പാലത്തില്‍ നിന്ന് ചാടി ചാകുകതന്നെയെന്നങ്ങ് തീരുമാനിച്ചു. പെരുത്ത ശരീരം പാലത്തിന്റെ കൈവരിക്ക് മുകളിലെത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പലവട്ടം റോഡില്‍ വീണു. സംഭവം കണ്ടുനിന്ന പ്രദേശവാസിയായ കൂടത്തിങ്കല്‍ കൊച്ചുമത്തായി ഓടിയെത്തി. വനിതയായതിനാല്‍ നേരിട്ടിടപെടുന്നത് ബുദ്ധിയല്ലെന്നുകണ്ട മത്തായി വനിതയായ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചു. പിന്നീടു നടന്നത് സിനിമാദൃശ്യങ്ങള്‍ക്ക് സമം. എം.സി. റോഡിലെ കുറ്റൂര്‍ പാലത്തിലാണ് വെളളിയാഴ്ച ഉച്ചതിരിഞ്ഞ് അറുപത് വയസ്സോളം പ്രായമുളള സ്ത്രീയുടെ ആത്മഹത്യാ ശ്രമം അരങ്ങേറുന്നത്.

തടിച്ച ശരീരപ്രകൃതമുളള ഇവര്‍ക്ക് കൈവരിമറികടന്ന് ആറ്റിലേക്ക് ചാടാന്‍ ആദ്യ ശ്രമത്തില്‍ കഴിഞ്ഞിരുന്നില്ല. ശ്രമം തുടരുന്നതിനിടെയാണ് മത്തായി എത്തുന്നത്. വിവരം അറിഞ്ഞ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ സതീഷും രണ്ട് വനിതാ സഹപ്രവര്‍ത്തകരും എത്തി. കൈവരിയില്‍ നിന്ന് റോഡിലേക്ക് വീണ് മുഖത്ത് പരിക്കേറ്റ നിലയിലായിരുന്നു സ്ത്രീ. മദ്യത്തിന്റെ മണം പരത്തിനിന്ന ഇവരെ അനുനയിപ്പിക്കാന്‍ പ്രസിഡന്റ് പലവട്ടം ശ്രമിച്ചു. തിരക്കേറിയ റോഡിലൂടെ തലങ്ങും വിലങ്ങും ഇവര്‍ ഓട്ടമായി. 108 ആംബുലന്‍സ് വരുത്തി. അതില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോകരുതെന്ന് വാശിപിടിച്ചു. കൂട്ടാക്കാതെ പഞ്ചായത്ത് അധികൃതര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പോലീസില്‍ ആദ്യം വിവരം അറിയിച്ചിട്ടും ആരുമെത്തിയില്ലെന്ന് പ്രസിഡന്റ് പറഞ്ഞു. ആശുപത്രിയില്‍ പരിശോധിച്ച ഡോക്ടര്‍ ഇവരെ എന്തിനാണ് കൊണ്ടുവന്നതെന്നായി.
മദ്യത്തിന് പുറമേ രാസലഹരിയും ഇവര്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സംശയം പ്രസിഡന്റ് പ്രകടിപ്പിച്ചപ്പോള്‍, അത് പരിശോധിക്കാന്‍ പോലീസ് റിപ്പോര്‍ട്ട് വേണമെന്ന നിലപാടിലായി ഡോക്ടര്‍. പ്രസിഡന്റ് വീണ്ടും വിളിച്ചതോടെ ആശുപത്രിയിലേക്ക് പോലീസ് എത്തി. ഭര്‍ത്താവ് മരിച്ച തനിക്ക് ഒരുപ്രണയമുണ്ടെന്നും മക്കള്‍ അവഗണിക്കുകയാണെന്നുമാണ് സ്ത്രീ പോലീസുകാരോട് പറഞ്ഞത്. രണ്ട് മണിക്കൂറിന് ശേഷം നാലരയോടെ പ്രസിഡന്റും സഹപ്രവര്‍ത്തകരും മടങ്ങി. ബന്ധുക്കളെത്തി അറുപതുകാരിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മദ്യപിച്ച് വഴിയിലിറങ്ങുന്നതിന് കേസ് പറ്റില്ലെന്നറിയിച്ച് പോലീസും പോയി.
.jpg)


