ബസിൽ വെച്ച് ലൈംഗികാതിക്രമമെന്ന് യുവതി വീഡിയോ പ്രചരിപ്പിച്ചു : കോഴിക്കോട് സ്വദേശിയായ യുവാവ് ജീവനൊടുക്കിയതിൽ പരാതിയുമായി രാഹുൽ ഈശ്വർ

Young woman spreads video of sexual assault on bus: Rahul Eshwar complains about the suicide of a young man from Kozhikode

 പയ്യന്നൂർ : ബസിൽ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട കോഴിക്കോട് സ്വദേശിയായ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ യുവതിക്കെതിരേ പരാതിയുമായി രാഹുൽ ഈശ്വർ. യുവാവിനെതിരേ ആരോപണമുന്നയിച്ച യുവതിക്കെതിരേ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന പോലിസ് മേധാവിക്കാണ് പരാതി നൽകിയത്. 

tRootC1469263">

ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകാ(41)ണ് ജീവനൊടുക്കിയത്. ഞായറാഴ്ച്ച പുലർച്ചയാണ് വീട്ടിൽ ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂരിൽ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസിൽവെച്ച് ബോധപൂർവം തന്നെ ദേഹത്ത് സ്പർശിച്ചുവെന്നാരോപിച്ചാണ് യുവതി വീഡിയോ ദൃശ്യം പങ്കുവെച്ചത്. 20 ലക്ഷത്തിലേറെ പേർ വീഡിയോ കാണുകയും നിരവധി പേർ വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. 

ഇതിനു പിന്നാലെയാണ് ദീപകിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതെന്നും കടുത്ത മാനസിക സംഘർഷത്തിലായിരുന്നു യുവാവെന്നും ദീപകിന്റെ കുടുംബം ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് പോലിസ് കേസെടുത്തിട്ടുണ്ട്.

Tags