കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് പിടിയില്‍

google news
arrest1

തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കാഞ്ഞിരംകുളം സ്വദേശി രഞ്ജിത് എന്നയാളെ പൊലീസ് പിടികൂടി.

ബാലരാമപുരം വഴിമുക്കിലാണ് സംഭവം. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബസില്‍ മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് അക്രമണമുണ്ടായത്. ലൈംഗികാതിക്രമം കാണിച്ചതോടെ ഇയാളെ നഴ്‌സ് തിരിച്ചുതല്ലി. എന്നാല്‍ ഈ സമയത്ത് ബസിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് യുവതി സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇവരെത്തി ബസ് തടഞ്ഞുനിര്‍ത്തിയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

Tags