മോഡലിങിന്റെ മറവില്‍ യുവതിയെ വിദേശത്ത് എത്തിച്ച് പീഡനം ; 25 കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ പിടിയില്‍

65-year-old man arrested for raping and murdering four-year-old girl

മോഡലിങിന്റെ മറവില്‍ യുവതി അകപ്പെട്ടത് വന്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് പൊലീസ് പറയുന്നു.

മോഡലിങിന്റെ മറവില്‍ യുവതിയെ വിദേശത്ത് എത്തിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 25കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ മരട് പൊലീസിന്റെ പിടിയിലായി. പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന ദുബൈയില്‍ എത്തിച്ച് പീഡനത്തിന് ഒത്താശ ചെയ്‌തെന്നാണ് പരാതി. സിന്ധു, അലീന എന്നീ യുവതികളാണ് പിടിയിലായത്. പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്

മോഡലിങിന്റെ മറവില്‍ യുവതി അകപ്പെട്ടത് വന്‍ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണെന്ന് പൊലീസ് പറയുന്നു. നിരവധി മോഡലുകളെ വിദേശത്ത് എത്തിച്ചതായി പൊലീസ് പറയുന്നു. നിലവില്‍ ലഭിച്ചത് മൂന്ന് പരാതികളാണ്. യുവതികള്‍ നേരിട്ടത് ക്രൂര പീഡനമാണ്. ദുബൈയില്‍ എത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നെന്നുമാണ് പരാതി.

സിന്ധു അറസ്റ്റിലായത് മുംബൈയില്‍ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയില്‍ നിന്ന് തന്നെയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. അലീന നേരത്തെയും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags