തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്

merlin
merlin

തളിപ്പറമ്പില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെര്‍ലിനെതിരായാണ് വീണ്ടും കേസ്

തളിപ്പറമ്പില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. 

തളിപ്പറമ്പില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ സ്‌നേഹ മെര്‍ലിനെതിരായാണ് വീണ്ടും കേസ്. അതിജീവിതയായ 12കാരിയുടെ സഹോദരനെയും സ്‌നേഹ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍ബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്ന് പെണ്‍കുട്ടിയുടെ സഹോദരനായ 15കാരന്‍ മൊഴി നല്‍കി. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ മാസമാണ് 23കാരിയായ സ്‌നേഹയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags