കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവം; സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

arrest

കഴക്കൂട്ടത്തെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു

കഴക്കൂട്ടത്ത് യുവതിയെ സ്പായിലെത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. സിപിഐഎം കഴക്കൂട്ടം കല്‍പ്പന ബ്രാഞ്ച് സെക്രട്ടറി മേനംകുളം, ആറ്റരികത്ത് വീട്ടില്‍ റിബ്സണ്‍(32) ആണ് പിടിയിലായത്. മെയ് ഒന്നിനാണ് പ്രതി യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്.

കഴക്കൂട്ടത്തെ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരിയായ ആലപ്പുഴ സ്വദേശിയായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജോലി നല്‍കാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. സ്പായില്‍ എത്തിയതിന് പിന്നാലെ ഇവര്‍ റിബ്സണെ വിളിച്ചുവരുത്തുകയായിരുന്നു. ദുരുദ്ദേശമുണ്ടെന്ന് മനസിലാക്കിയ യുവതി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ബലമായി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. റിബ്സണെ കോടതി റിമാന്‍ഡ് ചെയ്തു.

Tags