ആശുപത്രിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയ യുവതി പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു
പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തുകയായിരുന്നു
കല്ലമ്പലത്ത് യുവതി ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി മരിച്ചു. നാവായിക്കുളം കുടവൂര്‍ കണ്ണത്തുകോണം കൈലാസത്തില്‍ ശശിധരന്‍പിള്ളയുടെയും സ്‌നേഹലതയുടെയും മകള്‍ വിദ്യ (37 -കൊച്ചുമോള്‍) ആണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് 5.45-ഓടെയായിരുന്നു സംഭവം. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂട്ടിയില്‍ ഒഴിക്കാനായി വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് വിവരം.
ശബ്ദം കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 80 ശതമാനത്തോളം പൊള്ളലേറ്റ വിദ്യ രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
.jpg)

