കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത യുവതിയുടെ കൈയ്യിൽ 92,000 രൂപയുടെ ലക്ഷ്വറി ബാഗ് ; സോഷ്യൽ മീഡിയയിൽ ചർച്ചയായി ‘FENDI’ ബാഗ്
കോഴിക്കോട് : സ്റ്റോപ്പില്ലാത്ത സ്ഥലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിര്‍ത്തണമെന്ന ആവശ്യം ഡ്രൈവര്‍ നിരാകരിച്ചതോടെ ചില്ല് അടിച്ചുപൊട്ടിച്ച യുവതി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.പൊതുമുതൽ നശിപ്പിച്ചതിന് 25,000 രൂപ പിഴയൊടുക്കേണ്ടി വന്ന യുവതിയുടെ കയ്യിലെ 'FENDI' ബാഗാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം.
ഓൺലൈനിൽ 92,000 രൂപയ്ക്ക് മുകളിൽ വില കാണിക്കുന്ന, ഡൽഹിയിലും മുംബൈയിലും മാത്രം ഷോറൂമുകളുള്ള ഈ ലക്ഷ്വറി ബാഗ് കണ്ട് ആളുകൾ ചോദിക്കുന്നത് ഒന്നേയുള്ളൂ. 'ഇത്രയും കാശുള്ളവർക്ക് ഒരു ഓട്ടോയോ ടാക്സിയോ പിടിച്ച് പൊയ്ക്കൂടായിരുന്നോ? എന്തിനാണ് സ്റ്റോപ്പില്ലാത്ത ഇടത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിർത്താൻ പറഞ്ഞ് സീനുണ്ടാക്കിയത്?'

കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് ആണ് തകര്‍ത്തത്. മിംസ് സ്റ്റോപ്പില്‍ നിര്‍ത്തണം എന്നായിരുന്നു യുവതിയുടെ ആവശ്യം. അവിടെ സ്റ്റോപ്പില്ലാത്തതിനാല്‍ ബസ് മുന്നോട്ട് പോയതോടെ യുവതി പ്രകോപിതയായി ചില്ല് തകര്‍ക്കുകയായിരുന്നു. ബസിലെ യാത്രക്കാരന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. പരാതി ഇല്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഓൺലൈനിൽ 92,000 രൂപയ്ക്ക് മുകളിൽ വില കാണിക്കുന്ന ഡൽഹിയിലും മുംബൈയിലും മതം ഷോറൂമുകളുള്ള ഈ ലക്ഷ്വറി ബാഗ് യുവതിയുടെ പക്കൽ കണ്ട് ആളുകൾ ചോദിക്കുന്നത് ഇവയും കള്ളവർക്ക് ഒരു ഓട്ടോയോ ടാക്സിയോ പിടിച്ച് പാടായിരുന്നോ എന്നാണ് ? എന്തിനാണ് സ്റ്റോപ്പില്ലാത്ത ഇടത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിർത്താൻ പറഞ്ഞ് എന്നും കമന്റുകളുണ്ട് .
നിയമം എല്ലാവർക്കും ഒന്നാണെന്നും പൊതുഗതാഗതത്തിന് അതിന്റേതായ സ്റ്റോപ്പുകളുണ്ടെന്നും ആളുകൾ കമന്റുകളിലൂടെ ഓർമ്മിപ്പിക്കുന്നു.
തമിഴ്നാട്ടിലെ കുന്നംകുളം ബ്രാൻഡ് ആണോ അതോ ഒറിജിനലാണോ എന്ന് അറിയില്ലെങ്കിലും സംഭവം കൗതുകമുണർത്തുന്നതാണ്!
.jpg)

