കൊച്ചിയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം ; കൊലപാതകമെന്ന് സംശയം

Woman's body found near railway tracks in Kochi; murder suspected

  കൊച്ചി: വൈറ്റില ഫ്ലൈഓവറിന് സമീപം റെയിൽവേ ട്രാക്കിനരികിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സമീപത്തുനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്.

tRootC1469263">

ട്രെയിൻ ഓടാത്ത ഒഴിഞ്ഞ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്ന് പൊലീസ് പറഞ്ഞു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടന്നശേഷം ആളില്ലാത്തയിടത്ത് മൃതദേഹം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. പുലർച്ചെ ഇതുവഴി പോയ അമൃത എക്സ്പ്രസിലെ ലോക്കോപൈലറ്റാണ് പൊലീസിനെ വിവരമറിയിച്ചത്. വിശദമായ അന്വേഷണം നടന്നുവരികയാണ്.

Tags