ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആരോഗ്യപ്രവര്‍ത്തകര്‍

F

രാവിലെ എട്ട് മണിയോടെ വേദന ശക്തമായതിനെത്തുടർന്ന് കുടുംബം ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുമ്ബ് കാറില്‍ വെച്ച്‌ തന്നെ കുഞ്ഞ് പുറത്തുവന്നു

കൊച്ചി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവിച്ച്‌ യുവതി. ഞായറാഴ്ച്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം.കണ്ണൂർ തലശ്ശേരി സ്വദേശിനി അനീറ്റ മരിയ റെജി (21) ആണ് ആശുപത്രി കവാടത്തിന് സമീപം കാറില്‍ പ്രസവിച്ചത്.

ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അരൂരിലെത്തിയതായിരുന്നു അനീറ്റയും കുടുംബവും. ജനുവരി 22-നായിരുന്നു പ്രസവ തിയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അനീറ്റയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഉടൻ തന്നെ അരൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങി.

tRootC1469263">

രാവിലെ എട്ട് മണിയോടെ വേദന ശക്തമായതിനെത്തുടർന്ന് കുടുംബം ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് തൊട്ടുമുമ്ബ് കാറില്‍ വെച്ച്‌ തന്നെ കുഞ്ഞ് പുറത്തുവന്നു. ആശുപത്രി കെട്ടിടത്തിന് ഉള്ളിലേക്ക് മാറ്റാൻ കഴിയാത്ത സാഹചര്യമായതിനാല്‍ ആരോഗ്യപ്രവർത്തകർ കാറിനുള്ളില്‍ വെച്ച്‌ തന്നെ പരിചരണം നല്‍കുകയായിരുന്നു

Tags