രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

dead

ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. പൊലീസ് അന്വേഷണമാരംഭിച്ചു.

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെ്തി. തച്ചോട് പൈപ്പിന്‍മൂടിന് സമീപം തണല്‍ എന്ന വീട്ടില്‍ ജിഷ (30) ആണ് മരിച്ചത്. ഇന്നു രാവിലെ 11.30 ഓടെയാണ് ജിഷയെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ജിഷയുടെ ആദ്യ ഭര്‍ത്താവായ ശരത്ത് ഒന്നര വര്‍ഷം മുമ്പ് വിദേശത്തുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഈ ബന്ധത്തില്‍ എട്ടും അഞ്ചും വയസുള്ള രണ്ടു പെണ്‍മക്കളുണ്ട്. കുട്ടികളുമായി ജിഷ ഈ വീട്ടില്‍ തന്നെയാണ് താമസിച്ചുവന്നിരുന്നത്. പതിനൊന്ന് ദിവസം മുമ്പാണ് വര്‍ക്കല സ്വദേശിയായ അജി നടേശനെ വിവാഹം കഴിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. ജിഷയുടെ വീട്ടുകാര്‍ ആരും വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. പൊലീസ് അന്വേഷണമാരംഭിച്ചു.

Tags