കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

Woman found dead in lodge in Parassinikkadav, Kannur, murder case
സീമയെ സുഹൃത്തും അ​യ​ൽ​വാ​സിയുമായ കെ.​പി. വിജയൻ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒളിവിൽ പോയ വി​ജ​യ​നെ മാ​ട്ടൂ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും കണ്ടെത്തിയിരുന്നു.

ക​ണ്ണൂ​ർ : പ​റ​ശ്ശി​നി​ക​ട​വി​ലെ ലോ​ഡ്ജി​ൽ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് സ്ഥിരീകരണം. ചെ​റു​കു​ന്ന് അ​യ്യോ​ത്ത് സ്വ​ദേ​ശി സീ​മ (50) ആ​ണ് മ​രി​ച്ച​ത്.

സീമയെ സുഹൃത്തും അ​യ​ൽ​വാ​സിയുമായ കെ.​പി. വിജയൻ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒളിവിൽ പോയ വി​ജ​യ​നെ മാ​ട്ടൂ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും കണ്ടെത്തിയിരുന്നു. ചെ​റു​കു​ന്ന് അ​യ്യോ​ത്ത് സ്വ​ദേ​ശി​യാ​യ വി​ജ​യ​നെ മാട്ടൂലില്‍ ജസീന്തക്ക് സമീപം തെങ്ങില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

tRootC1469263">

vijiyan and seema. Woman found dead under mysterious circumstances at lodge in Parasinikkadav; man who was with her commits suicide in Mattul

ബുധനാഴ്ച്ച ഉച്ചക്ക് 12.50 നാണ്  പറശിനിക്കടവ് സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിൽ സീ​മയും വിജയനും മുറിയെടുത്തത്. വൈകുന്നേരം ആറോടെ വിജയന്‍ മുറി പൂട്ടി പുറത്തേക്ക് പോയി. ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പോലീസിനെ വിളിച്ചത്. മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. ആദിത്ത് ശ്രീലക്ഷ്മി എന്നിവരാണ് മക്കള്‍. മല്‍സ്യതൊഴിലാളിയാണ് തൂങ്ങിമരിച്ച വിജയന്‍. ഭാര്യ: രാജി. മക്കള്‍: വിജിന, വിസ്മയ.

Tags