തൃശൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി: ഭര്‍ത്താവിനെ കാണാനില്ല
സലീഷ് മദ്യപാനിയായിരുന്നു കൂടാതെ നിഷയെ സലീഷ് മർദിക്കാറുമുണ്ടായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആയപ്പോള്‍ നേരത്തെ നിഷ സലീഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഉണ്ട്
തൃശൂര്‍ : മണലൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.മണലൂർ തൃക്കുന്ന് സ്വദേശി പുത്തൻപുരയ്ക്കല്‍ സലീഷിന്റെ ഭാര്യ നിഷമോള്‍ (35) ആണ് മരിച്ചത്.ഭർത്താവ് സലീഷിനെ കാണാനില്ല.
അമ്മ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് നിഷയുടെ മക്കളാണ് അയല്‍വാസികളെ വിവരം അറിയിച്ചത്. തുടർന്ന് അയല്‍ക്കാരെത്തിയപ്പോള്‍ മുറിയിലെ കിടക്കയില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെയായിരുന്നു സംഭവം. നിഷമോളും സലീഷും രണ്ടു കുട്ടികളും ആണ് വീട്ടില്‍ ഉള്ളത്. നിഷയുടെ രണ്ടാമത്തെ ഭർത്താവ് ആണ് സലീഷ്.
tRootC1469263">ആദ്യത്തെ ഭർത്താവ് അസുഖം മൂലം മരിച്ചിരുന്നു. ആദ്യ ഭർത്താവില്‍ ഉള്ള കുട്ടികള്‍ ആണ് ഇവരോടൊപ്പം താമസിക്കുന്ന കുട്ടികള്‍ രണ്ടുപേരും. നിഷ കാഞ്ഞാണിയിലെ സ്വകാര്യസ്ഥാപനത്തില്‍ ഒന്നര വർഷത്തിലേറെയായി സെയില്‍സ് ജോലി ചെയ്തുവരികയാണ്. രണ്ടു ദിവസം കൊണ്ട് ജോലിക്കും നിഷ പോയിട്ടില്ല. ചാലക്കുടി സ്വദേശിയാണ് നിഷ.
സലീഷ് മദ്യപാനിയായിരുന്നു കൂടാതെ നിഷയെ സലീഷ് മർദിക്കാറുമുണ്ടായിരുന്നു. മർദ്ദനം സഹിക്കവയ്യാതെ ആയപ്പോള്‍ നേരത്തെ നിഷ സലീഷിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഉണ്ട്. മക്കള്‍: വൈഗ, വേദ
.jpg)

