സ്ത്രീ ‘മയങ്ങി’പ്പോയി; വടകരയിൽ കെഎസ്ആർടിസി ബസിന്റെ യാത്ര മുടങ്ങി
Jul 24, 2025, 10:45 IST
വടകര: മാഹിയിൽനിന്ന് ബസിൽക്കയറിയ സ്ത്രീ ബോധരഹിതയായി. കെഎസ്ആർടിസി ബസിന്റെ യാത്ര മുടങ്ങി. കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് വടകര പുതിയസ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം.
കോഴിക്കോട് സ്വദേശിയായ സ്ത്രീ മാഹിയിൽനിന്ന് വടകരയിലേക്കാണ് ടിക്കറ്റെടുത്തത്. വടകരയിലെത്തി ഇവരെ വിളിച്ചപ്പോൾ എഴുന്നേറ്റില്ല. അബോധാവസ്ഥയിലാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിച്ചു.
tRootC1469263">വനിതാപോലീസ് ഉൾപ്പെടെയുള്ളവരെത്തി ഇവരെ പുറത്തിറക്കി. മദ്യലഹരിയിൽ മയങ്ങിപ്പോയതെന്നാണ് സംശയം. അപ്പോഴേക്കും സമയം ഏറെവൈകിയതിനാൽ ബസിലുള്ള മറ്റു യാത്രക്കാരെ മറ്റൊരു കെഎസ്ആർടിസി ബസിൽ കയറ്റിവിട്ടിരുന്നു. ഈ ബസിന്റെ യാത്ര മുടങ്ങുകയുംചെയ്തു. സ്ത്രീ അല്പസമയത്തിനുശേഷം മറ്റൊരു ബസിൽ യാത്ര തുടർന്നു.
.jpg)


