വയനാട്ടില്‍ പനി ബാധിച്ച് യുവതി മരിച്ചു
Updated: Jun 18, 2026, 10:34 IST
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
വയനാട്: വയനാട്ടില്‍ പനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. പേര്യ ആലാറ്റില്‍ കുറ്റിവയല്‍ ഉന്നതിയിലെ ശ്രീക്കുട്ടി(21)ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. യുവതി വയനാട് ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമായതോടെ ഇന്നലെയും മരണം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിപ, ഷിഗെല്ല രോഗങ്ങള്‍ക്ക് പിന്നാലെ മലേറിയ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങള്‍ കർശനമാക്കിയിരിക്കുകയാണ്. ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 70 കടന്നു. ഈ വർഷം ഇതുവരെ 147 പേർക്കാണ് രോഗം ബാധിച്ചത്.
.jpg)

