മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം ; അന്വേഷണം ആരംഭിച്ച് പൊലീസ്


കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അന്വേഷണവുമായി പൊലീസ്. യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് അറയിച്ചു. പരാതിയുമായി യുവതിയുടെ വീട്ടുകാർ രംഗത്തെത്തിയിരുന്നു. മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. ഇന്ന് രാവിലെ അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, കുഞ്ഞ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പെരുമ്പാവൂർ പൊലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് അസ്മയുടെ മൃതദേഹം ഭർത്താവ് പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ല എന്ന് വീട്ടുകാർ പറഞ്ഞു. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്.

Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.