കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവം; കുടുംബത്തിന് 14 ലക്ഷം രൂപ സര്‍ക്കാര്‍ ധന സഹായം

basheer

വനംവകുപ്പില്‍ നിന്ന് 5 ലക്ഷം നാളെത്തന്നെ കുടുംബത്തിന് കൈമാറും.

മലപ്പുറം എടവണ്ണ കിഴക്കേ ചാത്തല്ലൂരിലെ കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ സര്‍ക്കാര്‍ ധന സഹായം നല്‍കുമെന്ന് മന്ത്രി പി കെ ബഷീര്‍. 10 ലക്ഷം വനം വകുപ്പും 4 ലക്ഷം രൂപ ദുരന്തനിവാരണ സേനയും നല്‍കും.

വനംവകുപ്പില്‍ നിന്ന് 5 ലക്ഷം നാളെത്തന്നെ കുടുംബത്തിന് കൈമാറും. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കും. കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രത്യേക ഡ്രൈവ് നടത്തും. സ്ഥിരമായി പ്രദേശത്തേക്ക് ആര്‍ ആര്‍ ടി സംഘത്തെ അയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഷൂട്ടര്‍മാര്‍ക്ക് തിര നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags