പറവൂരില്‍ ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

dead

കരിമ്പാടം ഹെല്‍ത്ത് സെന്ററിന് സമീപം അപകടമുണ്ടായത്.

 പറവൂരില്‍ ഇരുചക്ര വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. നന്ത്യാട്ടുകുന്നം അമ്പാട്ടുപറമ്പ് സുനില്‍ കുമാര്‍ - മിനി ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (27) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഏഴ് മണിടെയാണ് കരിമ്പാടം ഹെല്‍ത്ത് സെന്ററിന് സമീപം അപകടമുണ്ടായത്. ചേന്ദമംഗലം തോപ്പില്‍ കുടുംബസമേതം താമസിക്കുന്ന ശ്രീലക്ഷ്മി, ബന്ധു വീട്ടിലുണ്ടായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരുന്നതിനായി സ്‌കൂട്ടറില്‍ പറവൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് എതിര്‍ദിശയില്‍ വന്ന ബൈക്കുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ചത്.

അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീലക്ഷ്മിയെ ഉടന്‍ താലൂക്ക് ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെടിമറ കരുമാംചേരിയിലെ ഒരു ഫിനാന്‍സ് സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു ശ്രീലക്ഷ്മി. ഭര്‍ത്താവ്: സജിത്ത് (ഡ്രൈവര്‍). മക്കള്‍: ആദ്യ, ആദിക്. സഹോദരന്‍: വിഷ്ണു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്‌കാരം നടക്കും.

Tags