കോഴിക്കോട് വീടിന് തീപിടിച്ച്‌ വീട്ടമ്മ മരിച്ചു

fire

തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നുസ്രത്തിനെ ഹോസ്പിറ്റലില്‍ എത്തിച്ചത് ഹാളിലെ സോഫയടക്കമുള്ള പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്

കോഴിക്കോട് : തളീക്കര കൊടക്കലില്‍ വീടിന് തീപിടിച്ച്‌ വീട്ടമ്മ മരിച്ചു.കൊടക്കല്‍ പള്ളിക്ക് സമീപം താമസിക്കുന്ന തറവട്ടത്ത് സുബൈറിന്റെ ഭാര്യ നുസ്രത്ത് (40) ആണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടിലെ സോഫ സെറ്റിന് തീപിടിക്കുകയും അത് പടരുകയുമായിരുന്നു. അപകടസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നുസ്രത്തിനെ ഹോസ്പിറ്റലില്‍ എത്തിച്ചത് ഹാളിലെ സോഫയടക്കമുള്ള പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. മരിച്ച നുസ്രത്തിനു മൂന്ന് മക്കളുണ്ട്.

തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Tags