മാവേലിക്കരയില്‍ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍
താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാനാണ് ധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ, ആന്തരിക അവയവങ്ങള്‍ക്കിടയിലെ തടസ്സങ്ങള്‍ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നു.
ആലപ്പുഴ: സ്വകാര്യ ആശുപത്രിയില്‍ അണ്ഡാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ സങ്കീർണതകളെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.കറ്റാനം ഭരണിക്കാവ് വടക്ക് വട്ടപ്പണത്തറയില്‍ രജീഷിന്റെ ഭാര്യ ധന്യ (42) ആണ് മരിച്ചത്.
ചികിത്സയില്‍ പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിപ്രകാരം പൊലീസ് കേസെടുത്തു.
tRootC1469263">താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാനാണ് ധന്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കിടെ, ആന്തരിക അവയവങ്ങള്‍ക്കിടയിലെ തടസ്സങ്ങള്‍ മാറ്റുന്നതിനിടെ കടുത്ത രക്തസ്രാവം ഉണ്ടായതായി പറയപ്പെടുന്നു.
ഇത് പരിഹരിക്കാനായി അടിയന്തരമായി ഓപ്പണ്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്തെങ്കിലും തുടർന്നുള്ള സങ്കീർണതകള്‍ മരണത്തിന് കാരണമാവുകയായിരുന്നു.ദുബായില്‍ ജോലി ചെയ്യുന്ന രജീഷ് ആണ് ധന്യയുടെ ഭർത്താവ്. അഥർവ് ഏക മകനാണ്.
.jpg)


