പനിക്കുള്ള ഗുളിക അമിതമായ അളവില്‍ കഴിച്ച് യുവതി മരിച്ച സംഭവം; ഭര്‍ത്താവിനെതിരേ കേസ്
Updated: Nov 28, 2025, 10:45 IST
തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ അമിത അളവില്‍ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയില്‍ കണ്ടെത്തിയത്
പാലക്കാട് : പനിക്കുള്ള ഗുളിക അമിതമായി കഴിച്ച് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തില്‍ ഭർത്താവിനെതിരേ കോട്ടായി പൊലീസ് കേസെടുത്തു.ഭർത്താവ് മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്.
പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളി കാവുതിയാമ്ബറമ്ബ് വീട്ടില്‍ സുചിത്രയാണ് (33) ചൊവ്വാഴ്ച രാത്രി മരിച്ചത്.തിങ്കളാഴ്ച വൈകീട്ടാണ് ഇവരെ അമിത അളവില്‍ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ സുചിത്രയുടെ ഭർത്താവ് മണികണ്ഠനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന് കോട്ടായി പൊലീസ് പറഞ്ഞു.
tRootC1469263">.jpg)

