കൽപ്പറ്റയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

google news
ssss

കൽപ്പറ്റ: വാര്യാട് അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചു. എടപ്പെട്ടി കോളനിയിലെ ശാരദ യാ ണ് മരിച്ചത്. ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച്  മൂന്ന് മാസം മുമ്പുണ്ടായ  അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.പിന്നീട് വീട്ടിലേക്ക് കൊണ്ടുവന്ന ശാരദ ഇന്ന് രാവിലെ വീട്ടിൽ വെച്ചാണ് മരിച്ചത്.ചുള്ളി മൂല കോളനിയിലെ ബാലൻ്റെ ഭാര്യയാണ്.ഫെബ്രുവരി 25-നായിരുന്നു അപകടം.

Tags