'ഭർത്താവ് ഉപദ്രവിച്ചതിന്റെ തെളിവുകള്‍ അമ്മയ്ക്ക് അയച്ചു നല്‍കി',ആറ്റുകാലില്‍ യുവതി ജീവനൊടുക്കി
Updated: Jun 27, 2026, 11:52 IST
തന്നെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ ഭർത്താവിന്റെ പീഡനവിവരങ്ങള്‍ സഹിതം ആരതി തന്റെ അമ്മയ്ക്ക് അയച്ചു നല്‍കിയിരുന്നു.
തിരുവനന്തപുരം: ആറ്റുകാലില്‍ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 27 കാരിയായ ആരതിയാണ് ജീവനൊടുക്കിയത്.ഭർത്താവിന്റെ ശാരീരിക പീഡനം മൂലമാണ് മരണം സംഭവിച്ചതെന്ന ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.
ഇന്നലെയാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ ഭർത്താവിന്റെ പീഡനവിവരങ്ങള്‍ സഹിതം ആരതി തന്റെ അമ്മയ്ക്ക് അയച്ചു നല്‍കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് മരണം സംഭവിച്ചത്
.jpg)

