ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടെ അയല്‍വാസിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു

d

പുനലൂരിലെ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളില്‍ കഴുത്തില്‍ ഷാള്‍ മുറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പുനലൂർ : അയൽവാസിയ പെൺകുട്ടി ജീവനൊടുക്കി സംസ്ക്കാരചടങ്ങിൽ അമ്മയെ സമാധാനിപ്പിക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു. കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത പുനലൂർ അഷ്ടമംഗലം അതുല്യ ഭവനില്‍ അജി-രാജി ദമ്പതികളുടെ മകള്‍ അതുല്യ അജിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് അയല്‍വാസിയായ 38കാരി എസ്.കവിത കുഴഞ്ഞുവീണ് മരിച്ചത്.

പുനലൂരിലെ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ അതുല്യ കഴിഞ്ഞ ബുധനാഴ്ചയാണ് വീടിനുള്ളില്‍ കഴുത്തില്‍ ഷാള്‍ മുറക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതുല്യയുടെ മാതാവിനെ സമാധാനിപ്പിക്കുനതിനിടെയാണ് കവിത കുഴഞ്ഞു വീണത്.

കവിതയെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിരഞ്ജന, നീരജ് എന്നിവരാണ് മക്കള്‍. അതുല്യയുടെ മൃതദേഹം രാത്രിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു

Tags