യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും, 4,000 രൂപയും തട്ടിയെടുത്ത കേസ് ; പ്രതി പിടിയില്‍
Sep 25, 2026, 06:38 IST
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് യുവതി കഴിഞ്ഞ വര്‍ഷം പോലീസില്‍ പരാതി നല്‍കിയത്.
യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും, 4,000 രൂപയും തട്ടിയെടുത്ത കേസില്‍ പ്രതി മാള പോലീസിന്റെ പിടിയിലായി. പള്ളുരുത്തി സ്വദേശിയായ സല്‍മാനുല്‍ ഫാരിസാണ് (27) അറസ്റ്റിലായത്. പള്ളുരുത്തിയില്‍നിന്നുമാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. സ്വര്‍ണം തിരികെ നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 2024 ജൂണ്‍ മുതല്‍ 2025 ഒക്ടോബര്‍ 30 വരെയുള്ള കാലയളവില്‍ പ്രതി പരാതിക്കാരിയില്‍ നിന്ന് പലതവണകളായി 29.50 പവന്‍ സ്വര്‍ണാഭരണങ്ങളും 4,000 രൂപയും കൈക്കലാക്കുകയായിരുന്നു.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് യുവതി കഴിഞ്ഞ വര്‍ഷം പോലീസില്‍ പരാതി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘമാണ് അതിവിദഗ്ദ്ധമായി പ്രതിയെ വലയിലാക്കിയത്.
.jpg)

