സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

Teacher beats up seventh grader in Idukki; Police register case

മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ്

ആലുവ: സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹോദരനും ഭാര്യയും. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജോമോളെ സഹോദരന്‍ ജോയ്‌സണ്‍, ഇയാളുടെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി.

സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വാടക വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു സംഭവം. കുറച്ച് നാളുകളായി ജോയ്‌സണും ജോമോളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ജോമോളുടെ മേല്‍ ഒരു സ്വര്‍ണമോഷണ ആരോപണം നിലനിനിന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ജോമോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ്

മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്വര്‍ണം മോഷ്ടിച്ചുവെന്നത് വ്യാജ ആരോപണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും എഫ്‌ഐആറിലുണ്ട്.

Tags