കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു
Apr 27, 2026, 05:57 IST
വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു.
കിളിമാനൂരില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കിളിമാനൂര്‍ തൊളിക്കുഴി സ്വദേശി സരിത(26)ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാത്രി 7.30 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്ന് വെള്ളമെടുക്കുന്നതിനിടെ കാലില്‍ കടിയേല്‍ക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് കടിച്ചതെന്നാണ് യുവതി പറഞ്ഞത്. സരിതയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂടുവര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയാണ്.
.jpg)

